മഴ കേരള ഫുട്ബാൾ സീസണെയും ബാധിക്കുന്നു.
മഴ കേരള ഫുട്ബാൾ സീസണെയും ബാധിക്കുന്നു.
കേരളത്തിൽ എങ്ങും അതിശക്തമായ മഴയാണ് പെയ്യുന്നത് . കനത്ത മഴ മൂലം പല സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇപ്പോൾ മഴ കേരള ഫുട്ബോൾ സീസണെയും ബാധിക്കുകയാണ്.
നേരത്തെ മഴ മൂലം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ കൊച്ചിയിൽ നടത്താൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇത് വരെ ലഭ്യമല്ല.
ഇപ്പോൾ ഈ മാസം മൂന്നാം തീയതി നിശ്ചയിച്ചിരുന്ന കേരള വനിതാ ലീഗും മാറ്റി വെച്ചിരിക്കുകയാണ്.കേരള ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇത് സൂചിപ്പിക്കുന്നത്.കേരള ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവന നമുക്ക് പരിശോധിക്കാം.
കേരളത്തിലെ കാലാവസ്ഥ വളരെ മോശമാണ്. അത് കൊണ്ട് നിലവിൽ സുരക്ഷയാണ് പ്രാധാന്യം.സാഹചര്യങ്ങൾ അനുകൂലമായാൽ മാത്രം അടുത്ത ആഴ്ച പുതുക്കിയ ഫിക്സചർ പുറത്തിറിക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ കൂട്ടിച്ചേർത്തു.
കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page